
ശ്രീനിവാസന്‍ പറഞ്ഞതിനോട് നൂറ് ശതമാനം യോജിക്കുന്നു. കേരളത്തില്‍ എയ്ഡ്സ് പടര്‍ന്നു പിടിക്കാതിരിക്കാന്‍ കാരണം നമ്മുടെ സീസണല്‍ ഫ്രൂട്സ് തന്നെയാണ്. വിവിധ തരം ഫ്രൂട്ടുകള്‍ എങ്ങനെയാണ് എയ്ഡ്സിന് എതിരെ പ്രതിരോധം തീര്‍ക്കുന്നത് എന്ന് നോക്കാം. 1) ചക്ക: നമുക്ക് അറിയാം HIV എന്നത് ഒരു RNA വെെറസാണ് അതിനാല്‍ തന്നെ ഈ വെെറസിന്‍റെ ഘടന നീണ്ടിട്ടാണ് . സാധാരണ മനുഷ്യരില്‍ ഈ വെെറസിന്‍റെ ചലനം വളരെ വേഗത്തിലായിരിക്കും. എന്നാല്‍ ചക്ക കഴിക്കുന്നവരില്‍ ഈ വെെറസിന് പെട്ടന്ന് സഞ്ചരിക്കാന്‍ കഴിയില്ല. കാരണംനമ്മള്‍ ചക്കയോടൊപ്പം അകത്താക്കുന്ന ചക്ക പശ തന്നെ.!! നീണ്ട് മെലിഞ്ഞ HIV വെെറസ് ചക്ക പശയില്‍ കുടുങ്ങി ഉരുണ്ട് പോവുന്നത് കൊണ്ടാണ് വളരെ പെട്ടന്ന് സഞ്ചരിക്കാനും രോഗം പരത്താനും കഴിയാത്തത്. 2)മാങ്ങഃ നല്ല മധുരമുള്ള മാമ്പഴം ധാരാളം കഴിച്ചാല്‍ എയ്ഡ്സിനെ ഒരു പരിധി വരെ തടഞ്ഞു നിര്‍ത്താന്‍ കഴിയുന്നത് എങ്ങനെയെന്ന് നോക്കാം. നമ്മള്‍ മാമ്പഴം കഴിക്കുമ്പോള്‍ ശരീരത്തിലെ HIVവെെറസ് വെറുതെ ഇരിക്കുമോ..?നമ്മള്‍ കഴിക്കുന്ന മാമ്പഴത്തില്‍ നിന്ന് അവരും കഴിക്കും. ഇത്രയും ചെറിയ ശരീരമുള്ള വെെറസ് ധാരാളം മധുരം കഴിച്ച് മധ്യപിച്ചവനെ പോലെ തലക്ക് വെളിവില്ലാതെ താന്‍ ഇവിടെ വന്നത് എയ്ഡ്സ് ഉണ്ടാക്കാനാണ് എന്ന് മറന്നു പോവുന്നതാണ് മാമ്പഴം കഴിക്കുന്നവരില്‍ എയ്ഡ്സ് വരാതിരിക്കാന്‍ കാരണം. 3) ഞാവല്‍ഃ ഞാവലല്‍ പഴത്തിന്‍റെ പ്രത്യേകത അതില്‍ ധാരാളം മഷി പോലുള്ള പദാര്‍ഥങ്ങള്‍ ഉണ്ട് എന്നതാണ്. രോഗം ഉണ്ടാക്കാനായി കുതിച്ച് പായുന്ന വെെറസിന്‍റെ കണ്ണിലേക്ക് നമ്മള്‍ കഴിക്കുന്ന ഞാവലിന്‍റെ സത്ത് പരക്കുകയും വെെറസിന് കണ്ണ് കാണാതിരിക്കുകയും ചെയ്യുന്നതിനാല്‍ ആണ് ഞാവല്‍ പഴം കഴിക്കുന്നവരില്‍ എയ്ഡ്സിന്‍റെ സാധ്യത കുറയുന്നത്.. (തുടരും) By Mansoor Paramal ©ICU #currentaffairs
No comments:
Post a Comment