
പ്രിയ സുഹൃത്തുക്കളെ, ഈ വർഷം അവസാനിക്കാൻ ഒരു മാസവും കുറച്ച് ദിവസങ്ങളും മാത്രം ബാക്കി നിൽക്കെ തിരഞ്ഞെടുത്ത മതപ്പൊട്ടനു വർഷാവർഷമായി നൽകിവരുന്ന 'ബെസ്റ്റ് ഓഫ് ഭീഷണി അവാർഡുകൾക്ക്' സമയമായി എന്നു നിങ്ങൾക്കേവർക്കും അറിയാമല്ലൊ. കൈ, കാൽ, തല വെട്ടു, തല്ലിയൊടിക്കൽ, തല്ലിക്കൊല്ലൽ, പിച്ചൽ നുള്ളൽ മാന്തൽ തുടങ്ങിയ വിവിധ ഇനങ്ങളിലായി ആയിരങ്ങൾ മാറ്റുരച്ച ഭീഷണി മത്സരത്തിൽ മറ്റു മത്സരാർഥികളെ ബഹുദൂരം പിന്നിലാക്കി ISIS ബാനറിൽ മത്സരിച്ച Salam Salam S ബഹുമതി സ്വന്തമാക്കിയതായി സന്തോഷപൂർവ്വം അറിയിച്ചു കൊള്ളട്ടെ. വധഭീഷണികളും, കൊലവിളികളും ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും അതൊരു അത്ഭുതമായി തോന്നിയത് സർവശ്രീ സലാം സാറിന്റെ ഭീഷണിയിൽ ആണെന്നു വിധികർത്താക്കളിൽ ഒരാളായ ചത്ത് പൊങ്ങിയ പിലോപ്പി അഭിപ്രായപ്പെട്ടു. ഓള്രെഡി ചത്ത് പൊങ്ങിയതിനാൽ സാറിന്റെ ലക്ഷക്കണക്കിനു വരുന്ന ഐസിസ് അണികളുടെ തല്ലു കൊണ്ട് ചാകാനുള്ള അവസരം ലഭിക്കുകയില്ലല്ലൊ എന്നും മിസ്റ്റർ ചത്ത് പൊങ്ങിയ പിലോപ്പി കുണ്ഠിതപ്പെട്ടു. കുരുപൊട്ടിയ വിഷയത്തിന്റെ പ്രത്യേകതയാണു സലാം സാറിനെ പുരസ്കാരത്തിനു യോഗ്യനാക്കുന്നതെന്നും ഫ്രെഞ്ച് ട്രൈകളർ പ്രൊഫൈൽ പിക്ചറും കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുമെല്ലാം ഇതിന്റെ മാറ്റു കൂട്ടുന്നു എന്നും മറ്റൊരു വിധികർത്താവായ കുഞ്ഞിത്തത്ത കൂട്ടിച്ചേർത്തു. ഭീഷണി ഉപരിപ്ലവമാകാതിരിക്കാൻ തന്നോടൊപ്പമുള്ള ഐസിസ് പ്രവർത്തകർ ഫെയിസ്ബുക്ക് പ്രൊഫൈൽ ഒക്കെ ഉള്ളവർ ആണെന്നു പറയാൻ മടിക്കാത്ത ചങ്കൂറ്റത്തിനു മുൻപിൽ ഒരു നിമിഷം ശിരസ്സു നമിക്കട്ടെ. തുമ്മിയാൽ തെറിക്കുന്ന നാസികയോട് പണ്ടെങ്ങുമില്ലാത്ത വിധേയത്വം പുതുതായി ഇറക്കുമതി ചെയ്യാൻ ഉദ്ധേശിക്കുന്നില്ല. IPC 503 സർട്ടിഫൈഡ് പ്രശസ്തി പത്രവും ഫലകവും ഉടനെ തന്നെ എത്തിക്കാൻ ശ്രമിക്കുന്നതാണു. ഇനിയും ഒട്ടനേകം ഐസിസ് ട്രോളുകളുടെ കീഴെ ഇസ്ലാമിനെ അപമാനിക്കുന്നോടാ എന്നു ചോദിച്ച് വധഭീഷണി മുഴക്കുവാൻ സർവ്വശക്തനായ ഡിങ്കൻ അങ്ങയെ അനുഗ്രഹിക്കുമാറാകട്ടെ. ജയ് പങ്കിലക്കാട്
No comments:
Post a Comment