Wednesday, November 18, 2015

അടുത്ത ലക്കം വനിതാലക്ഷ്മി മാഗസീനിൽ വരാൻ പോകുന്ന ഒരാർട്ടിക്കിൾ. പരസ്പരം സീരിയലിലെ ഹൈജാക്കിങ് സീൻ വൻ ഹിറ്റായതിന്റെ സന്തോഷത്തിലാണ് മായ. ഞങ്ങളെത്തുമ്പോൾ വീട്ടിലെ റ്റെലിഫോൺ നിർത്താതെ ശബ്ദിച്ചുകൊണ്ടിരിക്കുന്നു. സീരിയൽ ഹിറ്റായതോടെ അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. "ലാലേട്ടനായിരുന്നു. ഞാനാകെ ത്രിൽഡായിപ്പോയി. എല്ലാവരും ആരാധിക്കുന്ന ഒരു നടൻ നമ്മളെപ്പോലെ ചെറിയ ഒരാർട്ടിസ്റ്റിനെ വിളിച്ച് അഭിനന്ദിക്കാൻ സമയം കണ്ടെത്തിയല്ലോ. വനിതാലക്ഷ്മി മാസികയ്ക്കായി ഇന്റർവ്യൂവിനു വന്നതാണെന്ന് പറഞ്ഞപ്പോൾ മായ ആകെ ത്രിൽഡ്. "ഇവിടെ എല്ലാവരും വായിക്കുന്ന മാഗസീനാണ് വനിതാലക്ഷ്മി. ഞാനും അമ്മയും എപ്പോഴും വനിതാലക്ഷ്മി കിട്ടാൻ വഴക്കാ". സീരിയലിനെക്കുറിച്ച് ചോദിച്ചപ്പോൾ മായ വീണ്ടും സീരിയസായി. "പ്രസാദേട്ടൻ വിളിച്ച് റോളിനെക്കുറിച്ച് പറഞ്ഞപ്പോൾ ആദ്യം ഒന്നു സംശയിച്ചു. തീവ്രവാദി ആയിട്ട് അഭിനയിച്ചാൽ നമ്മുടെ നാട്ടിലെ പ്രേക്ഷകർ എങ്ങിനെ സ്വീകരിക്കും എന്നതായിരുന്നു ഭയം. പക്ഷെ പ്രസാദേട്ടൻ ധൈര്യം തന്നു. അങ്ങിനെ ദൈവത്തെ മനസിൽ ധ്യാനിച്ച് ഒന്നും നോക്കാതെ അങ്ങ് സമ്മതിച്ചു. ഈശ്വരാധീനം കൊണ്ട് സീരിയൽ ഹിറ്റായി". ഇപ്പോൾ വഴിയിൽ കാണുന്നവർ എല്ലാവരും പരസ്പരത്തിലെ തീവ്രവാദി ആയിട്ടാണ് തന്നെ തിരിച്ചറിയുന്നത് എന്ന് മായ സന്തോഷത്തോടെ പറയുന്നു. എന്നാൽ അത്ര സുഖകരമല്ലാത്ത ഒരനുഭവവും ഉണ്ടായത് മായ ഓർത്തെടുക്കുന്നു. കാലിഫോർണിയയിൽ ഒരു സ്റ്റേയ്ജ് ഷോയ്ക്കായി സാൻഫ്രാൻസിസ്കോ എയർപോർട്ടിൽ ചെന്നിറങ്ങിയപ്പോഴായിരുന്നു സംഭവം. അവിടെ ലോഞ്ചിലിരുന്ന ഒരമ്മൂമ്മ മായയെക്കണ്ടതും 'അയ്യോ തീവ്രവാദി വരുന്നേ' എന്നു ഉറക്കെ ഒച്ച വെയ്ക്കാൻ തുടങ്ങി. റ്റ്രൂപ്പിലെല്ലാവരും പേടിച്ച് പോയ ഒരു നിമിഷം. "എയർപോർട്ട് പോലീസ് ഞങ്ങളെയെല്ലാവരെയും അര മണിക്കൂർ നേരം മാറ്റി നിർത്തി ചോദ്യം ചെയ്തു. വല്ലാതെ ഷോക്കായിപ്പോയി. പക്ഷെ കുഴപ്പമൊന്നുമുണ്ടായില്ല കെട്ടോ. സ്റ്റേയ്ജ് ഷോയ്ക്കായി വന്ന ആർട്ടിസ്റ്റുകളാണെന്ന് മാനേജർ വിശദീകരിച്ചപ്പോൾ അവർ ഞങ്ങളെ വിട്ടയച്ചു. ഒച്ച വെച്ച സ്ത്രീ ഞങ്ങളുടെ അടുത്ത് പിന്നീട് വന്ന് മാപ്പു പറഞ്ഞു. സീരിയലിലെ തീവ്രവാദികളെല്ലാം ജീവിതത്തിലും അങ്ങിനെയാണെന്നായിരുന്നു അവരുടെ ധാരണ". മായ ചിരിക്കുന്നു. ദീപ്തിയും ഞാനും ഫ്രണ്ട്സ്. ------- സ്ക്രീനിൽ വരുമ്പോൾ കീരിയും പാമ്പും ആണെങ്കിലും പുറത്ത് ദീപ്തിയും മായയും ഇണപിരിയാത്ത സുഹൃത്തുക്കളാണ്. "എന്തു കാര്യമുണ്ടെങ്കിലും ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും വിളിയ്ക്കും. കഴിഞ്ഞ ദിവസം മോളുടെ പിറന്നാളിനു ദീപ്തി സർപ്രൈസായി ഇവിടെ വന്ന് ഞങ്ങളെയെല്ലാവരെയും ഞെട്ടിച്ചു" ദീപ്തിയെക്കുറിച്ച് പറയുമ്പോൾ മായയ്ക്ക് നൂറു നാവാണ്. "സെറ്റിൽ ദീപ്തിയാണ് താരം. ഷൂട്ടിനിടയ്ക്ക് ദീപ്തി ദോശ ചുട്ടു ഞങ്ങൾക്ക് തരും. പത്മാവതിയമ്മയാണ് സാമ്പാറുണ്ടാക്കുന്നത്". കൂട്ടത്തിൽ മറ്റാർക്കും അറിയാത്ത ഒരു രഹസ്യവും മായ പറഞ്ഞു. "സൂരജേട്ടൻ നന്നായി ചമ്മന്തിയുണ്ടാക്കും. സൂരജ് ചമ്മന്തിയുണ്ടാക്കുന്ന ദിവസങ്ങളിൽ സെറ്റിൽ ദോശ തിന്നാൻ ക്യൂ ആണ്. ശ്ശ് ആരോടും പറയല്ലേ" സോഷ്യൽ മീഡിയയിലും വൻ ഹിറ്റ് ------------------------------------ പരസ്പരത്തിലെ ഹൈജാക്കിങ്ങ് സീൻ റ്റീവിയിൽ ഹിറ്റായതോടെ സോഷ്യൽ മീഡിയയിലും ചൂടുള്ള ചർച്ചകൾ നടക്കുകയാണ്. ഐസിയു എന്ന തമാശക്കാരുടെ ഗ്രൂപ്പിൽ ഹൈജാക്കിങ് സീനിനെ അഭിനന്ദിച്ചും കളിയാക്കിയും നൂറുകണക്കിനു പോസ്റ്റുകളാണ് വന്നത്. "ഷൂട്ടിങ്ങിനിടയിലെ തിരക്കിനിടയിൽ എനിക്കിതൊന്നും നോക്കാൻ സമയം കിട്ടാറില്ല. മഞ്ജുച്ചേച്ചി വാറ്റ്സാപ്പിൽ മെസേജ് അയച്ചപ്പോഴാണ് ഞാൻ കാണുന്നത്. ഫേസ്ബുക്കിൽ എല്ലാവരും പോസ്റ്റിടുന്നത് ഹൈജാക്കിങ് സീനിനെപ്പറ്റി ആണത്രെ! തൊണ്ണൂറു ശതമാനവും അഭിനന്ദിച്ച് കൊണ്ടുള്ളതാണ്. പിന്നെ എല്ലാവരെയും പറയിപ്പിക്കാനായി കുഴപ്പക്കാരായ ഒരു ന്യൂനപക്ഷം എവിടെയും കാണുമല്ലോ. ഞാനതൊന്നും കാര്യമാക്കാറില്ല. " അംഗീകാരങ്ങളുടെ വഴിയെ _------+------------ അടുത്ത വനിതാലക്ഷ്മി-ഏഷ്യാവിഷൻ- ഉജാലസുപ്രീം അവാർഡ് മായയ്ക്കായിരിക്കും എന്നാണ് അണിയറസംസാരം. അതെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ മായ വിനയാന്വിതയായി. "കടുത്ത ഈശ്വരവിശ്വാസിയാണു ഞാൻ. അവാർഡിനായി ആഗ്രഹിക്കാറില്ല. എനിക്ക് അർഹതപ്പെട്ടത് ദൈവം തരുമെന്ന പൂർണവിശ്വാസമുണ്ട്." അപ്പോഴേക്കും സെറ്റിൽ നിന്നും അടുത്ത ഷോട്ടിനായി വിളി വന്നു. ഇന്റർവ്യൂ നിർത്തി ഷൂട്ടിങ്ങിനു പോകാൻ റെഡിയായി. വീട്ടിലെ ലാൻഡ്ഫോൺ അപ്പോഴും അഭിനന്ദനസന്ദേശങ്ങളുമായി നിർത്താതെ ഒച്ച വെയ്ക്കുകയാണ്. #media #spoof Credits: Sreehari Sreedharan © ICU

No comments:

Post a Comment