
ഭാസിസം (ഫാസിസം എന്നു കോട്ടയം കൊല്ലം പത്തനംതിട്ട ഭാഗങ്ങളിൽ അറിയപ്പെടുന്നു) ചർച്ചയാകുന്ന ഈ സമയം അതിനെ പറ്റി അല്പം അറിഞ്ഞിരിക്കേണ്ടുന്നത് അത്യാവശ്യം ആയത് കൊണ്ട് പോസ്റ്റുന്നു. അറുപതുകളിൽ മലയാള സിനിമയിൽ നിലവിൽ വരികയും എണ്പതുകളുടെ അവസാനം വരെ സിനിമാപ്രേക്ഷകർ നെഞ്ചോടേറ്റുകയും ചെയ്ത സവിശേഷ അഭിനയ രീതി ആയിരുന്നു ഫാസിസം. വേഷം കെട്ടലുകൾ സവിശേഷ മുഖ ഭാവങ്ങൾ തുടങ്ങിയവയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ ഫാസിസത്തിന്റെ ഉപജ്ഞാതാവ് കെ 'ഫാസ്കരൻ' നായർ എന്ന 'ഫാസി' ആയിരുന്നു. ഇടക്കാലത്ത് നസീർ എന്ന യുവാവ് മുന്നോട്ട് വെച്ച നാസിസം ഫാസിസത്തിനു കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു. പതിറ്റാണ്ടുകൾക്ക് മുൻപെ സ്വീകാര്യത നേടിയ രീതി എങ്കിലും അതിരുപത്തിഒന്നാം നൂറ്റാണ്ടിനു ചേർന്ന അഭിനയരീതി അല്ല എന്ന വ്യാപകമായ പരാതിയെ തുടർന്നു മിക്ക അഭിനേതാക്കളും ഇവ ഉപേക്ഷിക്കുകയായിരുന്നു. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന ഫാസിസത്തിന്റെ പുതിയ രൂപം ആയ ഫഹദ് ഫാസിസം 2002 -ൽ കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിൽ ഫാസിൽ അവതരിപ്പിക്കാൻ ശ്രമിക്കുകയും എന്നാൽ അതെ സമയം ഇറങ്ങിയ സാവിത്രിയുടെ അരഞ്ഞാണം അതിനെ എതിർത്ത് തോൽപ്പിക്കുകയും ഉണ്ടായി. ഫാസിസത്തിനു ദയനീയമായ തോൽവി നൽകിയ ചിത്രമെന്ന നിലയിലാണു ഇന്നും സാവിത്രിയുടെ അരഞ്ഞാണം മലയാള സിനിമാ വൃത്തങ്ങളിൽ ഓർക്കപ്പെടുന്നത്. ഇതെ ഫാസിസം (ഫഹദ്) കെട്ടും മട്ടും മാറ്റി വീണ്ടും പല തവണ ഇറക്കുകയും അതിനു സ്വീകാര്യത നേടി കൊടുക്കുന്നതിൽ ഫാസിസത്തിന്റെ പ്രയോക്താക്കൾ വലിയൊരളവ് വരെ വിജയിക്കുകയും ചെയ്തിരുന്നു. പിൽക്കാലത്ത് ഇതെ ഫഹദ് ഫാസിസ്റ്റ് നസ്രിയ നാസിസ്റ്റ് എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചതിലൂടെ ഒരു നിയൊ നാസി-ഫാസിസ്റ്റ് ലയനവും സംഭവിക്കുകയുണ്ടായി. ഫാസിസ്റ്റ് വിരുദ്ധ ചേരിയിൽ ഇതുണ്ടാക്കിയ ക്ഷീണം ചെറുതല്ല എന്നറിയാമല്ലൊ. ഇങ്ങനെ പടർന്നു പന്തലിക്കുന്ന ഫാസിസത്തെ തടയാനുള്ള നിവിംബോളിസ്റ്റുകളുടെ കൂട്ടായ്മ ആണു വാനര-അവാനര സംഗമത്തികൂടെ ഉദ്ദേശിക്കുന്നത്. #currentaffairs Credits: Roshan Thomas ©ICU
No comments:
Post a Comment