
പ്രശസ്ത സീരിയൽ നിരൂപകൻ ശ്രീഹരി ശ്രീധരനു പ്രിയപ്പെട്ട 2015 ലെ 4 ടിവി പരമ്പരകൾ 1. പരസ്പരം - ധീരയും സുമുഖിയുമായ ഒരു ഐപിഎസ് വനിതയുടെ ത്യാഗോജ്വല കഥ. ഹൈജാക്കിങ് നടന്ന് രണ്ട് മാസമായിട്ടും കേസ് എടിഎസിനു വിട്ടു കൊടുക്കാതെ സ്റ്റേറ്റ് പോലീസിനെക്കൊണ്ട് തന്നെ കൈകാര്യം ചെയ്യിക്കുന്ന ധീരനായ മുഖ്യമന്ത്രി. ദുബായിൽ ലഡുവുണ്ടാക്കുന്നതിനു ത്രിദിനസെമിനാറിനു പോകേണ്ടിയിരുന്ന നായകൻ. ഒരു കസേരയിലിരുന്ന് ലോകം മുഴുവൻ സഞ്ചരിക്കുന്ന ഹൈറ്റെക് തീവ്രവാദി നേതാവ്. അങ്ങനെ ശക്തമായ കഥാപാത്രങ്ങളുടെ സാന്നിദ്ധ്യം. 2. ചന്ദനമഴ. ലോകപ്രശസ്ത ചിത്രകാരിയായ അമൃതയുടെ കഥ. ഇപ്പോൾ ഏഴെട്ടു മാസമായി മൂന്ന് മാസം ഗർഭിണിയുമാണ്. ഊർമ്മിളാദേവിയുടെ പട്ടുസാരികൾ നന്നാവുന്നുണ്ട്. അർജ്ജുനേട്ടൻ ഭരത് അവാർഡിന് എന്തുകൊണ്ടും അർഹനാണ്. 3. മഞ്ഞുരുകും കാലം : പാവം ജാനിമോൾ. എല്ലാ വിഷയങ്ങൾക്കും എ+ ഉണ്ടായിട്ടും പ്ലസ്റ്റൂവിനു സയൻസ് ഗ്രൂപ്പ് എടുത്ത് പഠിക്കാൻ സാധിച്ചില്ല. ദുഷ്ടയായ വളർത്തമ്മ സാധ്യത കുറഞ്ഞ ഹ്യുമാനിറ്റീസ് ഗ്രൂപ്പെടുക്കാൻ നിർബന്ധിയ്ക്കുകയായിരുന്നു. ശാസ്ത്രലോകത്തിനു കനത്ത നഷ്ടം. 4. മാളൂട്ടി : സ്കൂളീപ്പോകാൻ ഒന്നൊരുങ്ങണമെങ്കിൽ തന്നെ മാളൂട്ടിയ്ക്ക് ഒരെപ്പിസോഡ് വേണം. ബാങ്കുദ്യോഗത്തിന്റെ തിരക്കിൽ മകളെ നോക്കാൻ നേരമില്ലാത്ത അമ്മ. റിയൽ എസ്റ്റേറ്റിൽ കോടികൾ കടം കൊയ്യുമ്പോഴും മകളെ ശ്രദ്ധിക്കാത്ത അച്ഛൻ. ദുഷ്ടയായ മുത്തശ്ശി. ക്രൂരയായ ചെറിയമ്മ. ഒന്നാം ക്ലാസ് മുതൽക്ക് തന്നെ ജീവിതഭാരങ്ങൾ മാളൂട്ടിയെ തളർത്തുകയാണ്. #media Credits: Sreehari Sreedharan ©ICU
No comments:
Post a Comment