Tuesday, January 5, 2016

ഡോഃ ജേക്കബ് വടക്കാഞ്ചേരിയോട് പൂര്‍ണമായും യോജിക്കുന്നു. ഇന്ത്യന്‍ ജനതയുടെ ജനസംഖ്യാ വര്‍ദ്ധനവ് തടയാനുള്ള അമേരിക്കന്‍ ഗൂഢാലോചനയുടെ ഭാഗമാണ് വാക്സിനേഷന്‍. ഇതിനെ ഒരു കാരണവശാലും അനുവദിച്ച് കൊടുക്കരുത്. അല്ലെങ്കില്‍ തന്നെ പോളിയോ പോലുള്ള ചീള് കേസുകള്‍ക്ക് എന്തിനാണ് വാക്സിന്‍....? നമ്മുടെ പ്രകൃതി ചികില്‍സ കൊണ്ടും ആയുര്‍വേദം കൊണ്ടും അല്ലെങ്കില്‍ ശ്രീനിവാസന്‍ പറഞ്ഞ എയ്ഡ്സിനെ വരെ പ്രതിരോധിയ്ക്കാന്‍ കഴിവുള്ള സീസണല്‍ ഫ്രൂട്സ് കൊണ്ടും വളരെ എളുപ്പത്തില്‍ മാറ്റാന്‍ പറ്റുന്ന രോഗങ്ങളാണ് ഇതൊക്കെ. നമുക്ക് അങ്ങനെയുള്ള ചില ചികില്‍സാ രീതികളാണ് ഞാന്‍ പരിചയപ്പെടുത്തുന്നത്. * പോളിയോ: വായിലൂടെ ശരീരത്തിനുള്ളിലേയ്ക്ക് പോളിയോ വെെറസ് എത്തി എന്ന് മനസ്സിലായാല്‍ ഉടന്‍ തന്നെ വാഴപ്പിണ്ടിയും ആട്ടിന്‍ കാട്ടവും സമം ചേര്‍ത്ത് കഷായം വെച്ച് അല്‍പ്പം അയമോദക സത്ത് ചേര്‍ത്ത് മൂന്നു നേരം സേവിച്ചാല്‍ മതി. അട്ടിന്‍ കാട്ടത്തിന്‍റെ വൃത്തികെട്ട മണം കാരണം പോളിയോ വെെറസ് വന്ന വഴിക്ക് ഇറങ്ങി ഓടിക്കോളും. *പേപ്പട്ടി വിഷം: പേപ്പട്ടി വിഷത്തിനെതിരെ വാക്സിന്‍ കുത്തിവെക്കണം എന്ന്ത് മണ്ടത്തരമാണ്. (ആശുപത്രിയില്‍ നിന്ന് കുത്തിവെക്കുന്നത് വയറിളക്കത്തിനുള്ള മരുന്നാണ് ) . പട്ടിയുടെ കടിയേറ്റ ഉടനെ കുറച്ച് പാവക്കയും കാഞ്ഞിരക്കായും ചേര്‍ത്ത് പൊടിച്ചത് മുറിവില്‍ പുരട്ടുക. അതിന്‍റെ മുടിഞ്ഞ കയ്പ്പ് കൊണ്ട് വെെറസിന് പിന്നെ ജീവിതത്തില്‍ വാ തുറക്കാന്‍ കഴിയില്ല. * ഡിഫ്റ്റീരിയ : ഡിഫ്റ്റീരിയ പരത്തുന്ന രോഗാണുവിന്‍റെ ഒരു പ്രത്യേകത അത് വളരെ വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു സൂക്ഷ്മ ജീവി ആണ് എന്നുള്ളതാണ്. അതിനെതിരെ യാതൊരു വാക്സിന്‍റെയും ആവശ്യമില്ല. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം . രോഗം പിടിപെട്ടു എന്ന് മനസ്സിലായാല്‍ ഒരു ദിവസം പട്ടിണി കിടന്ന ശേഷം രാവിലെ വെറും വയറ്റില്‍ തൊലിയോടു കൂടി അര കിലോ കദളിപ്പഴം കഴിക്കുക. ഒരു ദിവസം ഭക്ഷണം കിട്ടാതെ പട്ടിണിയിലായിരുന്ന വെെറസ് പഴം കാണുന്നതോടെ വളരെ വേഗത്തില്‍ ഓടി പഴം തിന്നാന്‍ ശ്രമിക്കുന്നതിനിടെ പഴത്തൊലിയില്‍ ചവിട്ടി ഊരി വീഴും. വീഴ്ച്ചയുടെ അഭാവത്തില്‍ നട്ടെല്ലിന്‍റെ ഡിസ്‌ക്ക് തെറ്റുന്ന വെെറസ് പിന്നെ ജീവിതകാലം മുഴുവൻ കിടപ്പിലാവും. ഇങ്ങനെ നമുടെ തൊടിയിലും പറമ്പിലുമുള്ള വളരെ സാധാരണമായ വസ്തുക്കള്‍ കൊണ്ട് കുറയ്ക്കാന്‍ പറ്റുന്ന ഇത് പോലുള്ള രോഗങ്ങള്‍ക്ക് ആവശ്യമില്ലാതെ വാക്സിന്‍ കൊടുത്ത് നമ്മുടെ പിഞ്ചോമനകളുടെ ഭാവി നശിപ്പിക്കരുത് എന്ന ഒരു അപേക്ഷയേ എനിക്കുള്ളൂ. Credits: Mansoor Paramal ©ICU

No comments:

Post a Comment