Sunday, January 10, 2016

മഹത്തായ ഭാരതത്തിന്‍റെ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പിന്നെ ഏത് തരം പ്രബന്ധങ്ങള്‍ അവതരിപ്പിക്കണം എന്നാണ് നിങ്ങള്‍ പറയുന്നത്...? ഭാരതത്തിന്‍റെ പെെതൃകം നശിപ്പിക്കുന്ന പാശ്ചാത്യന്‍റെ കണ്ടെത്തലുകളെ അനുകരിക്കുന്നതിന് പകരം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭാരതത്തിലുണ്ടായിരുന്ന മണ്‍മറഞ്ഞുപോയ കണ്ടെത്തലുകളും ചികില്‍സാ രീതികളും കണ്ടെത്തി പുനരാവിഷ്ക്കരിക്കാനും അത് ഭാരതത്തിന്‍റെ മുന്നോട്ടുള്ള കുതിപ്പിന് സഹായകമാവുന്ന രീതിയില്‍ ഉപയോഗിക്കാന്‍ സഹായമാവുന്ന രീതിയിലാവണം ശാസ്ത്ര കോണ്‍ഗ്രസ്സില്‍ നടക്കുന്ന ചര്‍ച്ചകളും സെമിനാറുകളും. കഴിഞ്ഞ വര്‍ഷത്തെ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഗ്രഹാന്തര യാത്ര പോലും നടത്തിയിരുന്ന പുരാണമായ വിമാനം കണ്ടെത്തിയ പോലെ തീര്‍ച്ചയായും പ്രാധാന്യമുള്ളതാണ് ശംഖ് ഊതിയാല്‍ മുടി കറുക്കുമെന്ന കണ്ടെത്തല്‍. ഇത് ഒരു ഉദാഹരണം മാത്രമാണ്. ഇത്പോലെ ആയിരക്കണക്കിന് ഞെട്ടിക്കുന്ന ശാസ്ത്ര വിദ്യകളും ചികില്‍സകളും പുരാതന ഇന്ത്യയില്‍ ഉണ്ടായിരുന്നു. അവയില്‍ ചിലതാണ് ചുവടെ. *ഗോ മൂത്രത്തില്‍ നിന്നുള്ള ആണവായുധം: ഏകദേശം പതിനായിരം വര്‍ഷം മുമ്പുള്ള ഭാരതത്തിലെ രാജാക്കന്‍മാരുടെ കെെയ്യില്‍ ഏത് സമയത്തും ശത്രുവിനെതിരെ തോടുക്കാന്‍ തയ്യാറാക്കി നിര്‍ത്തിയ ആണവായുധം ഉണ്ടായിരുന്നു. യുറേനിയത്തിന് പകരം ഗോമൂത്രമായിരുന്നു അതില്‍ ഉപയോഗിച്ചിരുന്നത്. തുര്‍ച്ചയായും നാം ആ സാങ്കേതിക വിദ്യ വീണ്ടെടുത്ത് പാക്കിസ്ഥാനുമേല്‍ ഗോമൂത്ര അണു ബോംബുകള്‍ വര്‍ഷിക്കണം. *ആയുസ്സ് കൂട്ടാന്‍ മുത്ത്മാല: പുരാതന ഇന്ത്യയിലെ പല രാജാക്കന്‍മാരുടെയും ആയുസ്സ് അഞ്ഞൂറ് വര്‍ഷത്തിലധികമായിരുന്നു. അതിന് പ്രധാന കാരണം ഗുജറാത്തിന്‍റെ പടിഞ്ഞാറന്‍ തീരങ്ങളില്‍ നിന്ന് ലഭിച്ചിരുന്ന മുത്തുകള്‍ കൊണ്ടുള്ള മാല അണിഞ്ഞത് കൊണ്ടായിരുന്നു. *ആടലോടക സത്തില്‍ നിന്നും വെെദ്യുതി. : ആടലോടകം ചില രഹസ്യമായ കൂട്ടുകള്‍ ചേര്‍ത്ത് അരച്ചുണ്ടാക്കുന്ന ലായനിയില്‍ നിന്നായിരുന്ന ഒന്നര ലക്ഷം മുമ്പുള്ള ഭാരതത്തിന്‍റെ ഉപയോഗത്തിനുള്ള വെെദ്യുതി മൊത്തം ഉല്‍പ്പാദിപ്പിച്ചിരുന്നത്. ആ കാലത്ത് നമ്മുടെ ഉപയോഗം കഴിഞ്ഞുള്ള വെെദ്യുതി നേപ്പാളിന് വില്‍ക്കാന്‍ കൂടി നമുക്ക് അന്ന് കഴിഞ്ഞിരുന്നു. ആ സാങ്കേതികവിദ്യ വീണ്ടെടുക്കുന്നതോടെ ഇന്ന് ഇന്ത്യാ രാജ്യം നേരിടുന്ന ഊര്‍ജ പ്രതിസന്ധി തന്നെ പരിഹരിക്കപ്പെട്ടേക്കാം. നാല് കാലും മുറിച്ചാല്‍ ചെവി കേള്‍ക്കാത്ത തവള, ചാണകത്തില്‍ നിന്ന് പോളിയോക്കുള്ള മരുന്ന്, കാല്‍മുട്ട് വേദന കുറക്കാനുള്ള ഓല പീപ്പി, രാജ്യത്തെ ഭക്ഷ്യോല്‍പ്പാദനം കൂട്ടാനുള്ള കുറവടി.....etc ഇങ്ങനെ എണ്ണിയാലൊടുങ്ങാത്തതും നമ്മുടെ പൂര്‍വീകര്‍ നൂറ്റാണ്ടുകള്‍ക്ക് മുംമ്പ് കണ്ടെത്തിയതുമായ ശാസ്ത്രീയ സത്യങ്ങള്‍ പുനരാവിഷ്കരിക്കാന്‍ സഹായകമാവുന്നതാവട്ടെ ഓരോ ശാസ്ത്രകോണ്‍ഗ്രസ്സും. Credits: Mansoor Paramal ©ICU

No comments:

Post a Comment