
പ്രിയ സുഹൃത്തുക്കളെ, ഏപ്രിൽ മാസത്തിൽ നിങ്ങൾ ഇന്റർനെറ്റ് തുല്യതയ്ക്കു വേണ്ടി ശബ്ദം ഉയർത്തിയിരുന്നത് ഓർക്കുമല്ലോ... താങ്കളുടെ പ്രതികരണം വീണ്ടും ആവശ്യം വന്നിരിക്കുകയാണ്. ഒരു ലക്ഷത്തിലധികം ആളുകൾ എതിർപ്പു രേഖപ്പെടുത്തിയിട്ടും ടെലികമ്യൂണികേഷൻ വകുപ്പിന്റെ കരടു റിപ്പോർട്ടിൽ എതിർപ്പിനെപറ്റിയൊ, പ്രശ്നത്തിന്റെ ആഴത്തെപറ്റിയൊ പരാമർശിക്കുന്നില്ല. ഒഴുക്കൻ മട്ടിലുള്ള റിപ്പോർട്ട് ടെലികോം കമ്പനികൾക്ക് ഇന്റർനെറ്റിന്റെ തുല്യതയെ തകർക്കാനുള്ള അവസരത്തെ അനുകൂലിക്കുന്ന രീതിയിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്... ഇത് പ്രകാരം ഇന്റർനെറ്റിന്റെ തുല്യതയെ തകർക്കാനുള്ള എല്ലാ അവസരവും ടെലികോം കമ്പനികൾക്ക് ലഭിക്കുകയാണ്. കൂടാതെ ആപ്പുകൾക്കും മറ്റും ലൈസൻസ് നിർബന്ധം ആക്കി ഒരു ലൈസൻസ് രാജ് സിസ്റ്റം സൃഷ്ട്ടിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. സ്കൈപ്, വാട്സാപ് തുടങ്ങിയ സേവനങ്ങൾക്ക് ലൈസൻസ് കൊണ്ട് വരിക വഴി ഇതാണ് സംഭവിക്കുക. ഇതിനെതിരെ പ്രതികരിച്ചേ പറ്റൂ. ഈ വ്യാഴാഴ്ചയാണ് അവസാന ദിവസം. ഇത് ചെയ്യാനായി Mygov.in എന്ന സൈറ്റിൽ ഒരു അക്കൗണ്ട് ഉണ്ടാക്കണം.അതിനു ശേഷം എഴുതി തയാറാക്കിയ പ്രതികരണം രേഖപ്പെടുത്താവുന്നതാണ്. ഉദാഹരണത്തിന് Net Neutrality means access to EVERYTHING without discrimination Don't allow telecom operators to change the definition of Net Neutrality. Net Neutrality means access to EVERYTHING on the Internet, without discrimination. Access for everyone is a different goal — universal access. We support universal access, but it must be to the public Internet, not some private walled garden. Don't allow telcos to split the internet and become gatekeepers of what the next 1 billion Indians can access. എന്ന് പ്രതികരണം രേഖപ്പെടുത്താവുന്നതാണ്. Chalu credit : അപ്പക്കാള ©ICU #currentaffairs #icuchalu
No comments:
Post a Comment