Thursday, September 24, 2015

ഞെട്ടറ്റ വെണ്ടക്കായകള്‍ ===================== ഒരിടത്ത് ഒരു പാവം തയ്യല്‍ക്കാരന്‍ ജീവിച്ചിരുന്നു. ഈ തയ്യല്‍ക്കാരന്‍ ഒരു നോവലിസ്റ്റുമായിരുന്നു. അയാള്‍ ഒരു ഓര്‍ഗാനിക്ക് ഫാര്‍മറുടെ മകളായ സുമതിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ഓര്‍ഗാനിക്ക് ഫാര്‍മര്‍ സുമതിയെ ആസ്റ്റ്രേലിയയിലെ വൂംബാറ്റ് ഫോറസ്റ്റ് ഫാമിന്റെ മാനേജര്‍ക്കു കല്യാണം കഴിച്ചു കൊടുക്കാന്‍ തീരുമാനിച്ചു. തയ്യല്‍ക്കാരന്റെ നോവലിനു ഇരുപത്തഞ്ചു ലക്ഷം രൂപയുടെ അവാര്‍ഡ് ലഭിച്ചു. ആ തുക വാങ്ങി ഒരു മാളിക പണിയാനായി [ഇരുപത്തഞ്ചു ലക്ഷം രൂപയോ, അതേത് അവാര്‍ഡ്? ജ്ഞാനപീഠം പോലും ഒരു ലക്ഷം രൂപയേ ഉള്ളൂ. എന്നാല്‍ ഒരു ലക്ഷം രൂപയ്ക്ക് ഒരു മാളിക പണിയാനായി... ഒരുലക്ഷം രൂപയ്ക്ക് ഒരു പശുത്തൊഴുത്തു കെട്ടാം.] അവാര്‍ഡ് തുക വാങ്ങാനായി പോകുന്ന വഴി തയ്യല്‍ക്കാരന്‍ റെയില്‍‌വേസ്റ്റേഷനില്‍ നിന്ന് ഒരു മസാലദോശ കഴിച്ചു. പക്ഷേ ആ ദോശയുടെ മസാലയിലെ കിഴങ്ങ് ജൈവകൃഷി ചെയ്ത് ഉണ്ടാക്കിയതായിരുന്നില്ല, അങ്ങനെ അയാള്‍ ക്യാന്‍സര്‍ ബാധിതനായി സുഹൃത്തുക്കളേ... വിവരം അറിഞ്ഞ സുമതി തയ്യല്‍ക്കാരന്റെ അസുഖം മാറാന്‍ കൊടുക്കാന്‍ ജൈവ മരുന്നിനായി ഒരു ജൈവ വെണ്ട നട്ടു.എന്നാല്‍ തയ്യല്‍ക്കാരന്‍ ആര്‍.സി.സി.യില്‍ പോയി കീമോ കുത്തിവച്ച് മരിക്കാനാണ് തീരുമാനിച്ചത്. സുമതിയുടെ അവിടെ ജൈവ വെണ്ട കായ്ക്കുന്നില്ല, തയ്യല്‍ക്കാരന്‍ ആര്‍.സി.സി.യില്‍ എത്തി. അവിടെ ജൈവ വെണ്ട, ഇവിടെ കീമോ ഏജന്റ്. കീമോ - വെണ്ട, വെണ്ട- കീമോ, കീമോ-വെണ്ട, വെണ്ട-കീമോ അതിങ്ങനെ മാറി മാറി കാണിക്കണം. തയ്യല്‍ക്കാരനു കൊടുക്കാനുള്ള ജൈവ വെണ്ട ഇനിയും കായ്ക്കാത്തതില്‍ ഹൃദയം തകര്‍ന്ന് സുമതി ജൈവ കൃഷിക്കടിക്കാന്‍ വച്ചിരുന്ന ഫ്യൂറിഡാന്‍ എടുത്തു കുടിച്ച് മരിക്കാന്‍ ഒരുങ്ങുന്നു. ആര്‍.സി.സി.യില്‍ ഒരു നഴ്സ് തയ്യല്‍ക്കാരനെ കുത്തിവച്ചു കൊല്ലാനുള്ള കീമോ ഏജന്റുമായി വരുന്നു. എന്നാല്‍ തയ്യല്‍ക്കാരന്‍ നഴ്സിനെ തട്ടി മാറ്റി ഇറങ്ങി ഓടുന്നു. ഫ്യൂറിഡാന്‍ കുടിക്കാനൊരുങ്ങുന്ന സുമതിയുടെ കയ്യില്‍ നിന്ന് അത് തട്ടിപ്പറിച്ചു കുളത്തിലെറിയുന്നു. സുമതി നോക്കുമ്പോള്‍ ജൈവ വെണ്ടയില്‍ ഒരു വെണ്ടക്കായ കായ്ച്ചിരിക്കുന്നു! സുമതി ആ പിഞ്ചു വെണ്ടക്കായ വലിച്ചു പറിച്ച് തയ്യല്‍ക്കാരന്റെ അണ്ണാക്കില്‍ തള്ളുന്നു. അതോടെ തയ്യല്‍ക്കാരന്റെ ക്യാന്‍സര്‍ മാറുന്നു. പിന്നീട് അവര്‍ കല്യാണവും ജൈവഭക്ഷണവും കഴിച്ച് മുന്നൂറ്റമ്പതു കൊല്ലം സുഖമായി കഴിയുന്നു. ഒടുക്കം ഈ മാരണങ്ങള്‍ ഒരിക്കലും ഒഴിയുന്നില്ലല്ലോ എന്നു പറഞ്ഞ് അവരുടെ കൊച്ചുമക്കളുടെ കൊച്ചുമക്കളുടെ കൊച്ചുമക്കള്‍ തയ്യല്‍ക്കാരനെയും സുമതിയെയും ഒലക്കയ്ക്ക് അടിച്ചു കൊന്നു കൊത്തിനുറുക്കി തെങ്ങിനു ജൈവ വളമായി ഇടുന്നു. By Jithin Das ©ICU #currentaffairs

No comments:

Post a Comment