Friday, September 18, 2015

ഭൂമി ഉരുണ്ടിട്ടല്ല പരന്നിട്ടാണ്.!! ഇതു വായിച്ചുതീരുമ്പോൾ നിങ്ങൾക്കും സംശയം തോന്നിയേക്കാം ഭൂമി ഉരുണ്ടിട്ടാണോ എന്ന്.1597ല്‍ ഫ്രാന്‍സിസ് ഡെക്ക് എന്ന മനുഷ്യന്‍ ഭൂമി ഉരുണ്ടതാണെന്ന. പറഞ്ഞതും ,മാര്‍ക്കോപ്പോളോ ഒരു സ്ഥലത്ത് നിന്ന് യാത്ര തുടങ്ങി അവിടെ തന്നെ എത്തിയതും കൊണ്ട് ഭൂമിയുടെ രൂപം ഉരുണ്ടിട്ടാണ് എന്ന് പഠിച്ചുകൊണ്ടാണ് ലോകത്തുള്ള കുട്ടികൾ മുഴുവൻ ശാസ്ത്രപഠനം ആരംഭിക്കുന്നതുതന്നെ. ഭൂമി ഉരുണ്ടിട്ടല്ലെന്ന് മാത്രമല്ല ശാസ്ത്രം ഇന്നു വരെ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകൾകൊണ്ട് ഭൂമി ഉരുണ്ടിട്ടാണെന്ന് തെളിയിക്കാന്‍ കഴിയില്ലെന്നാണ് എന്‍റെ നാടായ പേരാമ്പ്രയിലെ ഏതാനും പേര്‍ ചേര്‍ന്ന് നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയത്. ഞാനുള്‍പ്പെടെ 88 വിദ്യാർഥികളാണ് ഗവേഷണത്തിൽ പങ്കാളികളായത്. "കോഴി മുട്ട" എന്ന വിഷയത്തില്‍ കവലയില്‍ നടന്ന ഒരു ചര്‍ച്ചയുടെ ഭാഗമായി പേരാമ്പ്രയില്‍ മുറുക്കാന്‍ കട നടത്തുന്ന‍ കണാരേട്ടനാണ് "ഭൂമി ഫുട്ബോള്‍ പോലെയെങ്കില്‍ അതില്‍ കാറ്റടിക്കുന്നതാര്" എന്ന വിഷയത്തിൽ സ്വതന്ത്രമായി ഗവേഷണം നടത്താൻ ഞങ്ങളോട് നിർദേശിച്ചത് ഒരു മാസക്കാലം നീണ്ട ഗവേഷണങ്ങൾക്കും പഠനത്തിനും ശേഷം 90% നാട്ടുകൊരും കണ്ടെത്തിയത് ഭൂമി ഉരുണ്ടിട്ടല്ല എന്നാണ് . വെറുതെ പറയുന്നതിനപ്പുറം കവലയിലും ബസ്റ്റോപ്പിലും നടന്ന ചര്‍ച്ചയില്‍ പോയിന്‍റുകള്‍ അക്കമിട്ടുനിരത്തിയാണ് 90% പേരും ലോകം മുഴുവൻ വിശ്വസിക്കുന്ന ആ മഹാസംഭവത്തെ പൊളിച്ചെഴുതിയത് "യോയ്യോ ബോയ്സ് " എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലൂടെയായിരുന്നു ചർച്ചയും നിഗമനങ്ങളും കണ്ടെത്തലുകളും പരസ്പരം ഞങ്ങള്‍ പങ്കു വെച്ചത്. പരന്നിട്ടോ അതോ വളഞ്ഞിട്ടോ എന്ന വിഷയത്തില്‍ നാളെ വാട്സ് അപ്പ് ചര്‍ച്ചക്ക് ശേഷമേ തീരുമാനമാവു...! By Mansoor Paramal ©ICU #currentaffairs

No comments:

Post a Comment