Saturday, September 5, 2015

ഈ ശ്രീകൃഷ്ണൻ എന്ന് പറഞ്ഞ പുള്ളി ആരാണ് എന്നുള്ളതല്ല നമ്മുടെ പ്രശ്നം. അയാൾ നമ്മുടെ പാർടികാരനാണെന്ന് മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിക്കണം. . ഈ ശ്രീകൃഷ്ണൻ എന്ന് പറഞ്ഞ വ്യക്തിയ്ക്ക് അങ്ങനെ പ്രത്യേകിച്ച് പാർടി ഒന്നും ഇല്ലായിരുന്നു സഖാവേ. . എന്റെ ആനന്ദാ താനും ഇങ്ങനെ മണ്ടന്മാരെ പോലെ സംസാരിക്കാൻ തുടങ്ങിയോ ? . സാറിന്റെ കൂടെ കൂടിയാ ഞാൻ ഇങ്ങനെയായത്. . ശരി അയാൾക്ക് പാർടി വേണ്ടാ.പക്ഷേ നമുക്ക് കൈവന്നിരിക്കുന്നത് ഒരു സുവർണ്ണാവസരമാണ്.അത് പരമാവധി നമ്മൾ മുതലെടുക്കണം. . എങ്ങനെ ? . സാർ അയാളെ നമ്മുടെ പാർടികാരനായി ചിത്രീകരിച്ചാൽ അയാളാരാ ? . ആരാ ? . നമ്മുടെ വിപ്ലവകാരി.ലോകം കണ്ട ആദ്യത്തെ വിപ്ലവകാരി.തിരഞ്ഞെടുപ്പുകളിൽ തോറ്റതിന്റെ ക്ഷീണം ഈ ഒരൊറ്റ വിപ്ലവകാരിയെ കിട്ടുന്നതോടെ തീരും.RDP-യുടെ ചുവന്ന പട്ടുടുത്തുകൊണ്ടുള്ള ഉണ്ണികണ്ണന്മാർ നാളെ ഈ നാടിനെ പ്രകമ്പനം കൊള്ളിക്കും. . ഹ ഹ ഹ.സമ്മതിച്ചിരിക്കുന്നു കോട്ടപള്ളി.ഈ കാര്യത്തിൽ താത്വികാചാര്യനായ എന്നെ താൻ കടത്തി വെട്ടിയിരിക്കുന്നു. . OK സാർ.സംസാരിച്ചു നിൽക്കാൻ നേരമില്ലാ.എത്രയും പെട്ടെന്ന് എല്ലാരും ഘോഷയാത്രയ്ക്ക് റെഡി ആവണം.ആരെങ്കിലുമൊരു ചുവന്ന കൊടി കൊണ്ട് വരൂ. . കൊടി വേണെങ്കിൽ ആഫീസിൽ പോണം. . മണ്ണാങ്കട്ടാ.തനിക്കൊക്കെ എപ്പോഴും ഒരു കൊടി കയ്യിൽ കൊണ്ട് നടന്നു കൂടെ ? പെട്ടെന്നിങ്ങനെ ഒരു വിപ്ലവകാരിയെ കിട്ടിയാൽ അപ്പൊ നമ്മുക്ക് കൊടി ഉയർത്തി കൂടെ ? . OK.. പെട്ടെന്നൊരു കൊടി കൊണ്ടുവാ.വേണെങ്കിൽ 2 മുദ്രാവാക്യവും വിളിച്ചോ. By Anooj KS ©ICU

No comments:

Post a Comment